ആര്‍.എസ്.എസിനെ താലിബാന് സമമാക്കി, ജാവേദ് അഖ്തറിന് കോടതി നോട്ടീസ്

താനെ- ആര്‍.എസ്.എസിനേയും താലിബാനേയും സമമാക്കിയതിന് കവിയും ഗാനരചയിതാവുമായ ജാവേദ് അഖ്തറിന് താനെ കോടതി കാരണം കാണിക്കല്‍ നോട്ടീയച്ചു. ആര്‍.എസ്.എസ് അംഗങ്ങളിലൊരാള്‍ നല്‍കിയ ഹരജിയിലാണ് നോട്ടീസ്. ഈ മാസാദ്യം ചാനല്‍ അഭിമുഖത്തിലാണ് ജാവേദ് അഖ്തര്‍ ആര്‍.എസ്.എസിനേയും താലിബാനേയും താരതമ്യം ചെയ്തത്.
ആര്‍.എസ്.എസിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത് ആസൂത്രിതമായാണെന്നും സംഘടനയില്‍ ചേര്‍ന്നവരെ നിരുത്സാഹപ്പെടുത്താനാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
നവംബര്‍ 12 നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് താനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നോട്ടീസയച്ചത്.
ആര്‍.എസ്.എസും താലിബാനും ഒരേ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുന്‍ രാജ്യസഭാംഗമായ ജാവേദ് അഖ്തര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ആര്‍.എസ്.സിലെ ഒരംഗം പോലും താലിബാനെ പോലെ പെരുമാറിയതിന് തെളിവില്ലാതെയാണ് അഖ്തര്‍ ആരോപണം ഉന്നയിച്ചതെന്നും ഒരു രൂപ നഷ്ടപരിഹാരം ഈടാക്കി മേലില്‍ ആര്‍.എസ്.എസിനെ ഇത്തരം പരാമര്‍ശങ്ങളിലേക്ക് വിലിച്ചിഴക്കുന്നതില്‍നിന്ന് തടയണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

 

Latest News