ന്യൂദല്‍ഹി- പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം. ചൊവ്വാഴ്ച അദ്ദേഹം ദല്‍ഹിയിലെത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായയേും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയേയും കാണാനെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, തന്റെ യാത്ര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറയുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അത്തരമൊരു കൂടിക്കാഴ്ച ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസില്‍ നടക്കുന്ന പടലപ്പിണക്കത്തില്‍ ക്ഷോഭത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.