ന്യൂദൽഹി- കാർഷിക, ഗ്രാമീണ, ആരോഗ്യമേഖലക്ക് കൂടുതൽ ഉന്നൽ നൽകിയുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നു. റെയിൽവെ സുരക്ഷക്ക് വേണ്ടിയും പദ്ധതികളുണ്ട്. പത്തു കോടി ജനങ്ങളെ ആരോഗ്യസുരക്ഷ പദ്ധതിയിൽ കൊണ്ടുവരും. 80,000 കോടിയുടെ ഓഹരികൾ വിറ്റഴിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നരേന്ദ്ര മോഡി സർക്കാരിന്റെ അവസാന മുഴുവർഷ ബജറ്റാണിത്.
(live updates)
പ്രധാന പ്രഖ്യാപനങ്ങൾ:
* പൊതു മേഖലാ സ്ഥാപനങ്ങളുടെ 80,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും
* മൊബൈൽ ഫോണുകളുടെ കസ്റ്റംസ് തീരുവ 20 ശതമാനമായി വർധിപ്പിച്ചു.
* ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനമായി വർധിപ്പിച്ചു
* മുതിർന്ന പൗരന്മാരുടെ ബാങ്ക് നിക്ഷേപത്തിന്റെ പലിശ വരുമാനത്തിൽ 50,000 രൂപ വരെ നികുതി ഒഴിവാക്കി
* ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. ചികിത്സാ ചെലവിൽ 40,000 രൂപ അടക്കമുള്ള ഏതാനും ഇളവുകൾ പ്രഖ്യാപിച്ചു. വരുമാന നികുതി നൽകുന്നത് 8.27 കോടി പേരായി വർധിച്ചു. എന്നാൽ വരുമാന നികുതി വരുമാനത്തിൽ കാര്യമായ വർധനയില്ല.
*ആദായ നികുതി വരുമാനത്തിൽ വർധിച്ചത് 90,000 കോടി രൂപ.
* രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം 5 ലക്ഷമായും ഉപരാഷ്ട്രപതിയുടേത് 4 ലക്ഷമായും ഗവർണമാരുടേത് 3.5 ലക്ഷമായും വർധിപ്പിച്ചു.
* പൊതു മേഖലാ സ്ഥാപനങ്ങളുടെ 80,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും
* 1,48,528 കോടി രൂപ റെയിൽവേക്ക്്. 2019 ഓടെ രാജ്യത്ത് പുതുതായി 4000 കിലോമീറ്റർ റെയിൽവെ ട്രാക്ക് നിർമ്മിക്കും. 25000ലേറെ യാത്രക്കാർ ഉള്ള എല്ലാ റെയിൽവെ സ്‌റ്റേഷനുകളിലും എസ്‌കലേറ്റർ സ്ഥാപിക്കും. 600 സ്‌റ്റേഷനുകൾ നീവകരിക്കും. 18,000 കിലോമീറ്റർ പാത ഇരട്ടിപ്പിക്കും. എല്ലാ ട്രെയ്‌നുകളിലും വൈഫൈ, സിസിടിവി സംവിധാനങ്ങൾ. വഡോദരയിൽ പ്രത്യേക റെയിൽവെ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും.
* എട്ടു കോടി ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ.
* 10 ദരിദ്ര കുടുംബങ്ങൾക്ക് പുതിയ ആരോഗ്യ സംരക്ഷണ പദ്ധതി.
* ചികിത്സയിൽ കഴിയുന്ന ക്ഷയരോഗികൾക്ക് 600 കോടി രൂപയുടെ സഹായം.
* ജൻ ധൻ യോജന പ്രകാരം ലക്ഷ്യമിടുന്നത് 60 കോടി ബാങ്ക് അക്കൗണ്ടുകൾ.
* പ്രധാനമന്ത്രി മുദ്രാ വായ്പ പദ്ധതി പ്രകാരം മൂന്ന് ലക്ഷം കോടി വായ്പകൾ.
* നവോദയ സ്‌കൂൾ മാതൃകയിൽ ആദിവാസി വിഭാഗങ്ങൾക്ക് ഏകലവ്യ സ്‌കൂളുകൾ സ്ഥാപിക്കും.
* 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികൾക്ക് 25 ശതമാനം നികുതി.
* ഗ്രാമീണ മേഖലകളിൽ അഞ്ചു ലക്ഷം വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ.
* ക്രിപ്‌റ്റോകറൻസി ഉപയോഗം ഇല്ലാതാക്കാൻ നടപടികൾ.
* നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ വികസനത്തിന് ഉപയോഗിക്കുന്നതിന് നിതി ആയോഗ് ദേശീയ പദ്ധതിക്ക് രൂപം നൽകും.
* ഉന്നത എൻജിനീയറിംഗ് കോളെജുകളിലെ മിടുക്കരായ ബി ടെക് വിദ്യാർത്ഥികളെ കണ്ടെത്തി മികച്ച സ്‌കോളർഷിപ്പ് നൽകും. ഇവർക്ക് ഐഐടി, ഐഐഎസ് സി പോലുള്ള സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനും അവസരമൊരുക്കും. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ആഴ്ചയിൽ ഏതാനും മണിക്കൂറുകൾ അധ്യാപനം നടത്തുകയും വേണം.
live updates