Sorry, you need to enable JavaScript to visit this website.

സൗദി വ്യോമയാന മേഖലയിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തും 

റിയാദ്- വ്യോമയാന മേഖലയിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്താൻ നീക്കം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഐലിജ്, സൗദി മാനവ ശേഷി വികസന നിധി (ഹദഫ്) മേധാവി തുർക്കി അൽജവൈനി എന്നിവർ തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ ഏവിയേഷൻ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സ്വദേശികൾക്ക് പരിശീലനത്തിനും ജോലിക്കും ആവശ്യമായ യോഗ്യത ഉറപ്പാക്കുന്നത് സംബന്ധിച്ചും ചർച്ചയിൽ വിഷയീഭവിച്ചു.
വ്യോമയാന മേഖലയിൽ പ്രാദേശികമായി പ്രാപ്തരായ യുവാക്കൾക്ക് ജോലി നൽകുന്നതിന് മാനവ വിഭവ ശേഷി മന്ത്രാലയം നൽകുന്ന സേവനങ്ങൾ സംബന്ധിച്ചും ഇരുവരും വിലയിരുത്തി. പൊതു സ്വകാര്യ എയർ ട്രാൻസ്‌പോർട്ട് മേഖലയിലെ സ്വദേശിവൽക്കരണം ശക്തിപ്പെടുത്താൻ മാനവ വിഭവശേഷി മന്ത്രാലയം 2021 ജനുവരി മുതൽ പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സാങ്കേതിക, ഭരണ നിർവഹണ മേഖലകളിൽ സ്വദേശി യുവാക്കൾക്ക് കൂടുതൽ പരിശീലനം നൽകാനും ഈ രംഗത്തേക്ക് കൂടുതൽ പേരെ എത്തിക്കാനുമാണ് പരിശീലനം നൽകി വരുന്നത്. സൗദി യുവാക്കളെ കൂടുതലായി വ്യോമയാന മേഖലയിലേക്ക് ആകർഷിക്കുക എന്നത് വിഷൻ 2030 പദ്ധതികളുടെ ഭാഗം കൂടിയാണ്. 


 

Latest News