ന്യൂദല്‍ഹി- മൂന്ന് ദിവസ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദല്‍ഹിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സൈറ്റില്‍ സന്ദര്‍ശനം നടത്തി. മുന്നറിയിപ്പില്ലാതെ ഞായറാഴ്ച രാത്രി 8.45നാണ് മോഡി സെന്‍ട്രല്‍ വിസ്റ്റ സൈറ്റിലെത്തിയത്. പണി വിലയിരുത്തി ഒരു മണിക്കൂറോളം അദ്ദേഹം സൈറ്റില്‍ ചെലവിട്ടു. 2020 ഡിസംബര്‍ 10നാണ് മോഡി സെന്‍ട്രല്‍ വിസ്റ്റ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. രാജ്യസഭയും ലോക്‌സഭയും ഉള്‍പ്പെടുന്ന പുതിയ പാര്‍ലമെന്റ് മന്ദിരവും മറ്റു ഒഫീസുകളും വകുപ്പുകളുമടങ്ങുന്ന വിശാല പദ്ധതിയാണ് സെന്‍ട്രല്‍ വിസ്റ്റ.