ന്യൂദല്‍ഹി- പ്രശസ്ത ഇസ്്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക് മകന് വധുവിനെ തേടി ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പ് ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ. പോലീസ് കേസുകളെ തുടര്‍ന്ന് ഇന്ത്യ വിട്ട് മലേഷ്യയില്‍ താമസമാക്കിയ വധുവിന് ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയ നിബന്ധനകളാണ് സമൂഹ മാധ്യമങ്ങള്‍ വിഷയമാക്കിയത്.
തന്റെ മകന്‍ ഫരീകിനുവേണ്ടി തേടുന്ന പെണ്‍കുട്ടിക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവ സവിശേഷതകളാണ് സാക്കിര്‍ നായിക് വിശദീകരിക്കുന്നത്.
നല്ല മുസ്്‌ലിം സ്വഭാവമുള്ള പെണ്‍കുട്ടിയായിരിക്കണമെന്നും അങ്ങനെ വന്നാല്‍ മകനും ഭാര്യക്കും പരസ്പരം കരുത്ത് പകരാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കുന്നവളായിരിക്കണം. നിഷിദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം, ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നവളായിരിക്കണം, ആഡംബര ജീവിതം ഒഴിവാക്കി സാധാരണ ജീവിതം നയിക്കണം, ഇംഗ്ലീഷ് അറിയണം, മലേഷ്യയില്‍ താമസിക്കാന്‍ തയാറാകണം, ഒരു മുസ്്‌ലിം സംഘടനയുമായി ബന്ധമുള്ള പെണ്‍കുട്ടിയായിരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു.
തന്റെയും മകന്റേയും മറ്റു കുടുംബാംഗങ്ങളുടേയും വിവരങ്ങള്‍ വെളിപ്പെടുത്തിയ സാക്കിര്‍ നായിക് പെണ്‍കുട്ടികളുടെ പിതാക്കന്മാരോ ബന്ധുക്കളോ വിശദവിവരങ്ങളുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.