ജറൂസലം- അധിനിവേശ വെസ്റ്റ് ബാങ്കില്‍ നാല് ഫല്‌സതീനികളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഹമാസ് പ്രവര്‍ത്തകരെ പിടികൂടാന്‍ നടത്തിയ സൈനിക നടപടിക്കിടെ നടന്ന ഏറ്റുമുട്ടലിലാണ് നാല് പേരെ കൊലപ്പെടുത്തിയത്.
ഒരാള്‍ പടിഞ്ഞാറന്‍ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനും സമീപവും മറ്റുള്ളവര്‍ ജറൂസലമിന് വടക്ക് ബിദ്ദുവിലുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ ഇസ്രായില്‍ സൈന്യം 11 ദിവസം നടത്തിയ സൈനിക അതിക്രമങ്ങള്‍ക്കുശേഷം വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.
സമീപ ഭാവിയില്‍ ഭീകരാക്രമണം നടത്താന്‍ തയാറെടുക്കുന്ന ഹമാസുകാരെയാണ് വെസ്റ്റ് ബാങ്കില്‍ കൊലപ്പെടുത്തിയതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറഞ്ഞു. സൈനികര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.