സാവോപോളോ- സന്തോഷപൂര്‍ണമായ ജീവിതത്തിനായി പുരുഷന്മാരെ ആശ്രയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സ്വയം വിവാഹിതയായ ബ്രസീല്‍ മോഡല്‍ ക്രിസ് ഗലേറ അറബ് ശൈഖ് നടത്തിയ വിവാഹ വാഗ്ദാനം നിരസിച്ചു. ബ്രസീലിലെ സാവോപോളോയില്‍ ചര്‍ച്ചില്‍ പരമ്പരാഗത വെള്ള വിവാഹ വസ്ത്രം ധരിച്ച് നില്‍ക്കുന്ന മോഡലിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് അറബ് ശൈഖ് വിവാഹ പ്രൊപ്പോസല്‍ മുന്നോട്ടുവെച്ചത്.
സ്വയം വിവാഹമോചിതയായി വിവാഹത്തിനു തയാറായാല്‍ അഞ്ച് ലക്ഷം ഡോളര്‍ നല്‍കാമെന്നും ശൈഖ് വാഗ്ദാനം ചെയ്തുവെന്ന് ക്രസ് ഡെയിലി സ്റ്റാറിനോട് പറഞ്ഞു.
ഇംഗ്ലീഷിലാണ് പ്രൊപ്പോസല്‍ അയച്ചതെന്നും അത് തര്‍ജമ ചെയ്തു വായിച്ചുവെന്നും ഒരിക്കല്‍ സംസാരിച്ചുവെന്നും ക്രിസ് വെളിപ്പെടുത്തി. താന്‍ വില്‍പനക്കല്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം തള്ളിയതായും അവര്‍ വെളിപ്പെടുത്തി.
നിരവധി ബന്ധങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് സന്തോഷത്തിനു പുരുഷന്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി ക്രിസ് സ്വയം വിവാഹം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.