കാബൂൾ- തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ കൊന്ന് താലിബാൻ സൈന്യം നഗരമധ്യത്തിൽ കെട്ടിത്തൂക്കി. ക്രെയിനിലാണ് പ്രതികളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് രാജ്യാന്തര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആളുകളെ തട്ടിക്കൊണ്ടുപോകുന്നവർക്കുള്ള ശിക്ഷ ഇതായിരിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിത്തൂക്കൽ നടപ്പാക്കിയത് എന്നാണ് താലിബാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യവസായിയെയും അദ്ദേഹത്തിന്റെ മകനെയും പ്രതികൾ തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപണം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പ്രതികളെയും പിടികൂടുകയും ഏറ്റുമുട്ടലിൽ ഇവരെ വധിക്കുകയും ചെയ്തു.