Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കവിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു

ന്യൂദല്‍ഹി-കവിയും ഫെമിനിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. ഇന്ത്യയിലേയും ദക്ഷിണേഷ്യല്‍ മേഖലയിലും സ്ത്രീവിമോചക മൂവ്‌മെന്റിന്റെ ചാലകശക്തിയായിരുന്നു. ഗ്രാമങ്ങളിലെയും ഗോത്രവര്‍ഗങ്ങളിലെയും അവഗണിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമത്തിനായി സങ്കട് എന്ന ഫെമിനിസ്റ്റ് നെറ്റ് വര്‍ക്കിന് കമല ഭാസിന്‍ രൂപം നല്‍കി. കവി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും പ്രശസ്തയാണ്. ക്യോംകി മേന്‍ ലഡ്കി ഹൂണ്‍, മുച്ഛെ പദ്‌നാ ഹെ എന്നിവ ശ്രദ്ധേയ കൃതികളാണ്. ഇപ്പോള്‍ പാക്കിസ്ഥാന്റെ അധീനതയിലുള്ള പഞ്ചാബിലെ ഗുജറാത്ത് ജില്ലയിലെ ഷാഹിദന്‍വാലി ഗ്രാമത്തില്‍ 1946 ലാണ് കമല ഭാസിന്‍ ജനിച്ചത്.രാജസ്ഥാനില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്ക് നടത്തി. തുടര്‍ന്ന് ഫെല്ലോഷിപ്പോടെ പശ്ചിമ ജര്‍മ്മനിയിലെ മൂണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. നീത് കമല്‍ മകന്‍. മകള്‍ മീട്ടു 2006 ല്‍ മരിച്ചു.
 

Latest News