തുറവൂര്‍- ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയുമായി കൊല്ലത്തു നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം തെറ്റി റോഡരികിലെ മരത്തിലിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. തിരുവല്ലാരം ശ്രീവകുണ്ഠാവരം പൊന്നപ്പന് പിള്ളയുടെ ഭാര്യ ഡോ. ഷീബ (66) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഡോക്ടറായ മകന് മഞ്ജുനാഥ്, ഭാര്യ ദേവിക, ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ മരട് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെ ദേശീയപാതയില്‍ എരമല്ലൂര്‍ ജങ്ഷനു സമീപമാണ് അപകടമുണ്ടാത്. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ആംബുലന്‍സ് വെട്ടിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.