റിയാദ് - സ്ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് അബഹയില്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. സിവിലിയന്‍ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.
ദേശീയദിനാഘോഷങ്ങള്‍ക്കിടെ വ്യാഴാഴ്ച ജിസാനില്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. ഒരു ബാലിസ്റ്റിക് മിസൈലും അഞ്ചു ഡ്രോണുകളും ഉപയോഗിച്ചാണ് ജിസാനില്‍ ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ വ്യാഴാഴ്ച ശ്രമിച്ചത്. മിസൈലും ഡ്രോണുകളും സഖ്യസേന തകര്‍ക്കുകയായിരുന്നു.