കണ്ണൂർ- മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൽ ഖാദിർ മൗലവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ ജുമുഅ നമസ്കാരത്തിന് ശേഷമാണ് അന്ത്യം സംഭവിച്ചത്. ജുമുഅ നമസ്കരിച്ച് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ഏറെക്കാലമായി പ്രവർത്തിക്കുന്ന വി.കെ അബ്ദുൽ ഖാദിർ മൗലവി സമസ്തയുടെയും നേതാവായിരുന്നു.