Sorry, you need to enable JavaScript to visit this website.

ഒരു വയസ്സുകാരനെ കൊലപ്പെടുത്തി; മുത്തശ്ശി അറസ്റ്റില്‍

കോയമ്പത്തൂര്‍- ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകിയാണ് കൊലപ്പെടുത്തിയത്. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് ആണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മി അറസ്റ്റിലായി. ബുധനാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലില്‍ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്. കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകി തൊട്ടിലില്‍ കിടത്തി ഇവര്‍ വീട്ടുജോലികള്‍ തുടര്‍ന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
 

Latest News