ധോല്‍പുര്‍- അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ധറംഗ് ജില്ലയിലെ ധോല്‍പൂരിലാണ് പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടിയത്.
ഭൂമി കൈയറിയെന്ന് ആരോപിച്ച് തിങ്കളാഴ്ച 800 കുടുംബങ്ങളെ പോലീസ് ഒഴിപ്പിച്ചിരുന്നു. തങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് അവകാശപ്പെടുന്നു.