ബംഗളൂരു- ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബംഗളൂരു ചാമരാജ്‌പേട്ടിലാണ് സംഭവമെന്ന് ബംഗളൂരി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരീഷ് പാണ്ഡേ പറഞ്ഞു.
സിലിണ്ടര്‍ സ്‌ഫോടനമല്ലെന്നും ചില രാസവസ്തുക്കളാണം കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷേര്‍ട്ട്‌സര്‍ക്യൂട്ട് കാരണമല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.