കോന്നി- പത്തനംതിട്ട കോന്നിയിൽ പോക്സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയിൽ. അയൽവാസിയുടെ പീഡനത്തിന് ഇരയായ 16 കാരിയാണ് തൂങ്ങിമരിച്ചത്. പ്രമാടം കൈതക്കര സ്വദേശിനിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. ഇയാൾ നിലവിൽ ജയിലിലാണ്. കുട്ടിയുടെ അച്ഛൻ ടാപ്പിംഗ് തൊഴിലാളിയാണ്. അച്ഛൻ ജോലിക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കുട്ടിയുടെ നാലാമത്തെ വയസിൽ അമ്മ ഉപേക്ഷിച്ചു പോയതായിരുന്നു.