തിരുവനന്തപുരം-ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാനില്ലെന്ന് സുരേഷ് ഗോപി എം.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ കേന്ദ്ര മന്ത്രി വി. മുരളീധരനോ വിചാരിച്ചാൽ പോലും തന്നെ സംസ്ഥാന പ്രസിഡന്റാക്കാനാകില്ല. പ്രധാനമന്ത്രിയും അമിത് ഷായും തന്നോട് പ്രസിഡന്റ് ആകാൻ പറയില്ല. സിനിമ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടതെന്നും രാഷ്ട്രീയത്തിൽ കാൽവെച്ച നടന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.