ജോര്‍ജിയ- പരിക്കേറ്റ പട്ടിക്കുട്ടിയെ കടലിലേക്ക് വലിച്ചെറിഞ്ഞ സ്ത്രീ അറസ്റ്റില്‍. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. സൗത്ത് ബീച്ചില്‍ കാന്‍ഡ് സെലീന മര്‍ബാന്‍ പട്ടിക്കുട്ടിയെ കടലിലേക്ക് വലിച്ചെറിയുന്നത് കണ്ട ചിലരാണ് അധികൃതരുടെ ശ്രദ്ധയില്‍ പെടത്തിയത്.
ഒരാഴ്ച മുമ്പാണ് പട്ടിക്ക് മുറിവേറ്റതെന്നും ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് കടലിലെറിഞ്ഞതെന്നും മര്‍ബന്‍ അവകാശപ്പെട്ടു. എന്നാല്‍ ചികിത്സ ലഭ്യമാക്കുന്നതിന് യാതൊരു ശ്രമവും നടത്തിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.
ഫേസ്ബുക്കില്‍ വാണ്ടഡ് പോസ്റ്റര്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.