വാഷിംഗ്ടന്‍- വോട്ടര്‍മാര്‍ക്കിടയില്‍ പ്രസിഡന്റ് ജൊ ബൈഡനേക്കാള്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബഹുദൂരം മുന്നിലാണെന്ന് ഹാര്‍വാര്‍ഡ് സര്‍വെ. 48 ശതമാനം പിന്തുണ ട്രംപിന് ലഭിച്ചപ്പോള്‍ 46 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ചത്. 51 ശതമാനം അഭിപ്രായപ്പെട്ടത് ബൈഡനേക്കാള്‍ നല്ല പ്രസിഡന്റ് ട്രംപ് എന്നാണ്.
ഔട്ട് ട്രോയ്ഡ് ഡില്‍സ്, മിഡില്‍ ഈസ്റ്റ് പീസ് എഗ്രിമെന്റ്, വിവിധ മേഖലകളില്‍ നടപ്പാക്കിയ വേതന വര്‍ധനവ് എന്നിവ ട്രംപിനനുകൂലമായപ്പോള്‍, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തിരക്കുപിടിച്ച സൈനിക പിന്മാറ്റം, അഫ്ഗാനില്‍ സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം, അതിര്‍ത്തിയില്‍ നിയമവിരുദ്ധമായ വന്‍ കുടിയേറ്റം, അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥി പ്രവാഹം എന്നിവ ബൈഡന്റെ ജനസമ്മിതിയില്‍ കുറവു വരുത്തി.