ദുബായ്- ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7 കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. സുഗന്ധി പിള്ള(40)ക്കാണ് ഇന്നു നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം. ഈ മാസം ഒന്നിനു ഭര്‍ത്താവ് മഹേഷ് സഹപ്രവര്‍ത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാര്‍ എന്നിവരുമായി ചേര്‍ന്നു സുഗന്ധിയുടെ പേരില്‍ എടുത്ത 1750 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
15 വര്‍ഷമായി മഹേഷ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നു. ഓരോ പ്രാവശ്യം ഓരോരുത്തരായാണു ടിക്കറ്റ് എടുക്കാറ്. ഇപ്രാവശ്യം തന്റെ ഊഴം വന്നപ്പോള്‍ ഭാര്യയുടെ പേരില്‍ എടുക്കുകയായിരുന്നു. സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുഗന്ധി പറഞ്ഞു.
മറ്റു നറുക്കെടുപ്പില്‍ അബുദാബിയിലെ ഇന്ത്യക്കാരനായ ധനശേഖര്‍ ബാലസുന്ദരത്തിന് ആഡംബര മോട്ടോര്‍ബൈക്ക് സമ്മാനം ലഭിച്ചു.