യുനൈറ്റഡ് നേഷന്‍സ്- ലോകനേതാക്കള്‍ സംബന്ധിച്ച യു.എന്‍ പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. പോയ വര്‍ഷവും ഉര്‍ദുഗാന്‍ യു.എന്‍ പൊതുചര്‍ച്ചയില്‍ ജമ്മു കശ്മീര്‍ വിഷയം പരാമര്‍ശിച്ചിരുന്നു.
74 വര്‍ഷമായി തുടരുന്ന കശ്മീര്‍ പ്രശനം യു.എന്‍ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഉര്‍ദുഗാന്‍ ചൊവ്വാഴ്ച പൊതുചര്‍ച്ചയില്‍ പറഞ്ഞത്.
പാക്കിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ തുര്‍ക്കിയുടെ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴും കശ്മീര്‍ വിഷയം ഉയന്നയിച്ചിരുന്നു.
ചരിത്രം മനസ്സിലാക്കാതെയും നയതന്ത്ര ചട്ടങ്ങള്‍ കണക്കിലെടുക്കാതെയും നടത്തുന്ന പ്രസ്താവനകള്‍ തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് അന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രതികരിച്ചിരുന്നത്.