മുംബൈ- പരസ്യത്തില്‍ കന്യാദാനത്തെ ചോദ്യം ചെയ്യുന്ന നടി ആലിയ ഭട്ടിനെ പിന്തുണച്ച് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.
ദാനം ചെയ്യാനുള്ളതല്ല കന്യയെന്നും കന്യാദാനമന്ന പാരമ്പര്യം നിര്‍മാര്‍ജനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പുരാതന വേദ പാരമ്പര്യത്തിലുള്ള പാണിഗ്രഹമാണ് നല്ലപദമെന്ന് ശ്രീശ്രീ രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
വേദങ്ങളില്‍, പ്രത്യേകിച്ച് ശ്രുതികളില്‍ കന്യാദാനമെന്ന പരാമര്‍ശം കാണാനാവില്ല. കരം പിടിക്കുന്ന പാണിഗ്രഹത്തിനു പകരം കന്യാദാനമെന്ന പദം പ്രയോഗിച്ചു തുടങ്ങിയതാണ്. പാണിഗ്രഹമെന്നത് വേദ,സംസ്കൃത പദമാണ്. ഭാര്യ ഭര്‍ത്താവിന്റെയോ തിരിച്ചോ കരംഗ്രഹിക്കുന്നു എന്നതാണ് ഇതിന്റെ അര്‍ഥം. വേദ സംസ്കാരത്തില്‍ ലിംഗസമത്വം ഉയര്‍ന്ന തലത്തിലായിരുന്നുവെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.