Sorry, you need to enable JavaScript to visit this website.

കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനങ്ങള്‍ 50,000 രൂപ വീതം നല്‍കുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാരുകള്‍ 50,000 രൂപ വീതം  നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഈ നഷ്ടപരിഹാര തുക ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമല്ലെന്നും ഭാവിയില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കും നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. 

സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സര്‍ക്കാരുകള്‍ ഈ പണം കണ്ടെത്തുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ വഴിയോ ജില്ലാ ഭരണകൂടം വഴിയോ വിതരണം ചെയ്യുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 


 

Latest News