Sorry, you need to enable JavaScript to visit this website.

നായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് ആദിവാസി യുവാവ് മരിച്ചു

ബത്തേരി-പേവിഷബാധയേറ്റ് ആദിവാസി യുവാവ് മരിച്ചു. മുത്തങ്ങ മന്‍മഥന്‍മൂല കുറുമ കോളനിയിലെ കരുണന്‍-രാധ ദമ്പതികളുടെ മകന്‍ കിരണ്‍കുമാറാണ്(30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  മരിച്ചത്.

ആഴ്ചകള്‍ മുന്‍പ് നായ മാന്തിയെങ്കിലും കിരണ്‍കുമാര്‍ കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ചോദിച്ചപ്പോഴാണ് നേരത്തേ കാല്‍മുട്ടിനു മുകളില്‍ നായ മാന്തിയതു കിരണ്‍കുമാര്‍  അറിയിച്ചത്. നില മോശമാകുന്ന അവസ്ഥയിലാണ് കിരണ്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തത്. ഇലക്ട്രീഷനായിരുന്നു കിരണ്‍കുമാര്‍. സഹോദരന്‍: രഞ്ജിത്.
 

Latest News