ലണ്ടൻ- ഇന്ത്യയുടെ ആസ്ട്രസെനക-കോവിഷീൽഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. യു.കെ പുറത്തിറക്കിയ പുതിയ ഗൈഡ് ലൈനിലാണ് വാക്‌സിൻ അംഗീകരിച്ച് ഉത്തരവിറക്കിയത്. അതേസമയം, ഇന്ത്യയിൽനിന്ന് നൽകുന്ന സർട്ടിഫിക്കറ്റിന് അംഗീകാരമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടനിലെത്തിയാൽ ഇന്ത്യക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. എന്നാൽ കോവിഷീൽഡ് വാക്‌സിനല്ല, ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് ബ്രിട്ടൻ പിന്നീട് വിശദീകരിച്ചു.