Sorry, you need to enable JavaScript to visit this website.

നാലു വയസുകാരനെ അച്ഛന്‍ റെയില്‍വേ  പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞു കൊന്നു

മുംബൈ- അച്ഛന്റെ ക്രൂരതയില്‍ നാല് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ സന്‍പാദ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മൂന്നു തവണ ഫ്‌ളാറ്റ്‌ഫോമിലെ തറയില്‍ അടിച്ച ശേഷം കുട്ടിയെ വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യവാത്മാല്‍ സ്വദേശി സകാല്‍സിങ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇയാള്‍ ഭാര്യയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പേട്ടതോടെയാണ് ഞെട്ടിക്കുന്ന സംഭങ്ങള്‍ക്ക് തുടക്കം. തര്‍ക്കം രൂക്ഷമായതോടെ കുട്ടിയെ മൂന്ന് വട്ടം ഇയാള്‍ പ്ലാറ്റ്‌ഫോമിലെ തറയിലടിച്ചു.പ്ലാറ്റ്‌ഫോമിലുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുട്ടിയെ വീണ്ടും വലിച്ചെറിഞ്ഞു. ഇതിനിടെ കുട്ടി മരണപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സന്‍പാദ റെയില്‍വേ സ്‌റ്റേഷന്‍ ഓവര്‍ ബ്രിഡ്ജിന് താഴെ താമസിക്കുന്ന ഇയാള്‍ സ്ഥിരമായി ഭാര്യയുമായി വഴക്കിലേര്‍പ്പെടാറുണ്ടെന്ന് പോലീസ് പറയുന്നു.
 

Latest News