ന്യൂദല്‍ഹി- ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ ദല്‍ഹി അശോക റോഡിലെ വീട് ആക്രമിച്ച സംഭവത്തില്‍ അഞ്ച് ഹിന്ദു സേനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. എംപിയുടെ ഔദ്യോഗിക വസതിയിലെത്തിയ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്. പേരെഴുതിയ ഫലകം, വിളക്ക്, ജനല്‍ ചില്ലുകള്‍ എന്നിവ ഇവര്‍ തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ ഉവൈസി വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേയും പല തവണ ഉവൈസിയുടെ വീടിനു നേരേ ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.