ന്യൂദൽഹി-കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഉടൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വലിയ വിമാനങ്ങൾ അനുവദിക്കുന്നത് രണ്ടു മാസത്തിന് ശേഷം പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂരിൽ വിമാനതാവളത്തിലുണ്ടായ അപകടം സംബന്ധിച്ച് പഠിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വലിയ വിമാനം അനുവദിക്കണോ എന്നത് സംബന്ധിച്ച് പഠിക്കാൻ വ്യോമയാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. കരിപ്പൂരിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം.