ജമ്മു- ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ പത്‌നിടോപിനു സമീപം കുന്നിന്‍മുകളില്‍ സൈനിക ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടു സേനാ പൈലറ്റുമാരും കൊല്ലപ്പട്ടു. ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരെ അപകടസ്ഥലത്തു നിന്ന് പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തുംമുമ്പ് മരിച്ചിരുന്നു. നോര്‍ത്തേണ്‍ കമാന്‍ഡിലെ മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനൂജ് രജപുത് എന്നിവരാണ് കൊല്ലപ്പെട്ടത്. സേനയുടെ ചീറ്റ കോപ്റ്ററാണ് തകര്‍ന്നത്.
#LtGenYKJoshi, #ArmyCdrNC and all ranks #salute the bravehearts Major Rohit Kumar & Major Anuj Rajput who made the supreme sacrifice in the line of duty on 21 Sept 2021 at #Patnitop and offer deepest condolences to their families.@adgpi@Tri_Service@Whiteknight_IA@IAF_MCC pic.twitter.com/4QC3ccefZi
— NorthernComd.IA (@NorthernComd_IA) September 21, 2021