മുംബൈ- നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ലാപ്‌ടോപിലും മൊബൈലിലും ഹാര്‍ഡ് ഡിസ്‌കിലുമായി 119 അശ്ലീല വീഡിയോകളാണ് കണ്ടെത്തിയതെന്ന് മുംബൈ ക്രൈംബ്രാഞ്ച്.
ഈ വിഡിയോകള്‍ ഒമ്പത് കോടി രൂപയ്ക്ക് വില്‍ക്കാനാണ് രാജ് കുന്ദ്ര പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു. ബോളിവുഡ് നടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്ര രണ്ട് മാസത്തെ ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യമത്തിലിറങ്ങിയത്.
താന്‍ നിരപരാധിയാണെന്നും ബലിയാടാക്കുകയാണെന്നുമാണ് രാജ് കുന്ദ്ര വാദിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞുവെന്ന വാദം കണക്കിലെടുത്താണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.
ഭര്‍ത്താവിന്റെ പരിപാടികളെ കുറിച്ചൊന്നും അറിയാമായിരുന്നില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനു നല്‍കിയ മൊഴി. 1400 പേജുള്ള കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചിരിക്കുന്നത്.