കയ്‌റോ- കുട്ടികള്‍ വിവാഹ നിശ്ചയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഈജിപ്തില്‍ മാതാപിതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
പതിനൊന്നു വയസ്സായ വധവും 12 വയസ്സായ വരനുമാണ് എന്‍ഗേജ്‌മെന്റ് നടത്തിയത്. ചടങ്ങ് നടന്ന് ഒരു മണിക്കൂറിനുശേഷം ഇരുവരുടേയും മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഈജിപ്തിലെ ഗിസയിലാണ് സംഭവം.
കയ്‌റോയില്‍നിന്ന് 30 കി.മീ അകലെയുള്ള ഗ്രാമത്തിലാണ് കുട്ടികളുടെ എന്‍ഗേജ്‌മെന്റ് പാര്‍ട്ടി നടന്നത്. മാതാപിതാക്കള്‍ സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഷോപ്പ് ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുറം ലോകമറിഞ്ഞത്. ഇതേ തുടര്‍ന്ന് കുടുംബങ്ങള്‍ ആഘോഷം വെട്ടിക്കുറച്ചിരുന്നു.
ഫേസ് ബുക്കും ജ്വല്ലറിയും പിന്തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ മനസ്സിലാക്കിയത്. അറസ്റ്റിലായ മാതാപിതാക്കളെ അന്വേഷണത്തിനായി പ്രോസിക്യൂഷന് കൈമാറി.