Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ രക്ഷിതാക്കൾക്കു 'വേണ്ടാത്ത' 2.1 കോടി പെൺകുട്ടികൾ!

ന്യൂദൽഹി- ഇന്ത്യയിൽ രക്ഷിതാക്കൾക്കു വേണ്ടാത്ത പെൺകുട്ടികളുടെ കണക്ക് ആദ്യമായി സർക്കാർ അവതരിപ്പിച്ചിരിക്കുന്നു. പെൺകുട്ടികളെ വേണ്ടാത്ത ദമ്പതികളുടെ എണ്ണമേറുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയായി പല സാമൂഹ്യ ശാസ്ത്ര പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിരുന്നില്ല. ഈ വർഷത്തെ സാമ്പത്തിക സർവെ റിപോർട്ടിലാണ് ഈ കണക്കുകൾ. 2.1 കോടി പെൺകുട്ടികളാണ് സ്വന്തം രക്ഷിതാക്കൾക്കു 'വേണ്ടാത്തവരായി' ഇന്ത്യയിലുള്ളത്. ആൺകുട്ടികളെ ആഗ്രഹിച്ചെങ്കിലും പെൺകുട്ടിയെ ലഭിച്ച രക്ഷിതാക്കളുടേതാണ് 25 വയസ്സു വരെ പ്രായമുള്ള ഈ മക്കൾ. 

ദമ്പതികളുടെ അവസാന കുട്ടിയുടെ ലിംഗാനുപാതം പരിശോധിച്ചാണ് കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. ആഗ്രഹിച്ച എണ്ണം ആൺ മക്കളെ ലഭിക്കുന്നതോടെ പ്രസവം അവസാനിപ്പിക്കുന്ന പ്രവണതയാണ് ഇന്ത്യയിലെ രക്ഷിതാക്കൾക്കിടയിൽ കണ്ടു വരുന്നതെന്നും സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നു. ലിംഗാനുപാതത്തിലെ വ്യത്യാസം കണ്ടെത്താൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാ സെൻ രൂപം നൽകിയ 'മിസിംഗ് വിമൺ' രീതി ഉപയോഗിച്ച് 2014 വരെയുള്ള കണക്കെടുത്തപ്പോൾ 6.3 കോടി സ്ത്രീകളുടെ കുറവ് ഇന്ത്യയിലുണ്ടെന്ന് കണ്ടെത്തിയതായും സാമ്പത്തിക സർവെ വ്യക്തമാക്കുന്നു. നേരത്തെ ഇത് 3.7 കോടി ആയിരുന്നു.
 

Latest News