ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുകയും വാക്‌സിനേഷന്‍ ഊര്‍ജിതമാകുകയും ചെയ്തതോടെ അധികവാക്‌സിന്‍ വിദേശത്തേക്ക് കയറ്റിഅയക്കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ മുതല്‍ വീണ്ടും കയറ്റുമതി ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാക്‌സിന്‍ ക്ഷാമം അനുഭവിക്കുന്ന ഇതരരാജ്യങ്ങളെ സഹായിക്കാനുള്ള വാക്‌സിന്‍ മൈത്രി പദ്ധതി അനുസരിച്ചാണ് ഇത് കയറ്റി അയക്കുന്നത്.
ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രക്രിയയെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാകും സഹായമെന്ന് കേന്ദ്ര ആഗോര്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. അടുത്ത മാസം 30 കോടി ഡോസുകളാണ് കേന്ദ്രത്തിന്റെ കൈവശമെത്തുക അതിനടുത്ത മൂന്ന് മാസങ്ങളിലായി 100 കോടി വാക്‌സിന്‍ കൂടി എത്തും. അതിനാലാണ് അധികവാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. 81 കോടി ആളുകള്‍ക്ക് ഇന്ത്യയില്‍ ഇതിനകം ഒന്നാം ഡോസ് വാക്‌സിന്‍ കിട്ടിയിട്ടുണ്ട്.