ബംഗളൂരു- മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സദാന്ദ ഗൗഡ പോലീസില്‍ പരാതി നല്‍കി. രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ബംഗളൂരുവിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു.
സദാനന്ദഗൗഡ എം.പിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് ഉടന്‍ തടയണമെന്നും വ്യാജ വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
വ്യാജ അശ്ലീല വീഡിയോയിലുള്ളത് താനല്ലെന്ന് അഭ്യുദയകാംഷികളെ അറിയിക്കുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസ്വസ്ഥത ഉള്ളവരാണ് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.
സദാനന്ദ ഗൗഡ ഒരു സ്ത്രീയുമായി വീഡിയോ കോള്‍ ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ബംഗളൂരു പോലീസ് കമ്മീഷണര്‍, ഡിസിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.