Sorry, you need to enable JavaScript to visit this website.

വിജയരാഘവൻ ഏറ്റവും വലിയ വർഗീയവാദി-കെ. സുധാകരൻ

തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഏറ്റവും വലിയ വർഗീയ വാദിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ശിഖണ്ഡിയെ മുൻ നിർത്തി യുദ്ധം ചെയ്തപോലെ വിജയരാഘവനെ മുന്നിൽനിർത്തി സംസ്ഥാന സർക്കാർ മതമേലധ്യക്ഷൻമാരോട് യുദ്ധം ചെയ്യുകയാമെന്നും സുധാകരൻ ആരോപിച്ചു. ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്നാണ് സർക്കാർ പ്രതിനിധിയായ വി.എൻ വാസവൻ പറഞ്ഞത്. എന്നാൽ മുറിവേറ്റവരുടെ പ്രശ്‌നങ്ങൾ എവിടെയാണ് അവസാനിച്ചത്. പ്രശ്‌നം തീർന്നുവെന്ന് പറയാൻ എങ്ങിനെയാണ് സർക്കാറിന് കഴിയുന്നതെന്നും സുധാകരൻ ചോദിച്ചു.
 

Latest News