Sorry, you need to enable JavaScript to visit this website.

'2017 മുതല്‍ ഉത്തര്‍പ്രദേശില്‍ കലാപങ്ങളില്ല'; തെരഞ്ഞെടുപ്പില്‍ ബിജെപി 350 സീറ്റ് നേടുമെന്ന് യോഗി

ലഖ്‌നൗ- ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ സര്‍ക്കാരുകള്‍ക്ക് ബംഗ്ലാവുകള്‍ ഇടിച്ചു നിരത്തുകയും ആഢംബര വീടുകള്‍ നിര്‍മ്മിക്കുന്നതിലുമായിരുന്നു ശ്രദ്ധ മുഴുവന്‍. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഭരിച്ചത്. ഞങ്ങളാരും സ്വന്തമായി വീട് ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കി. ക്രിമിനലുകളെ ഇല്ലാതാക്കി. ഇതോടെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചു. ഇത് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 350 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 325 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിയ്ക്കും സഖ്യകക്ഷികള്‍ക്കും 54 സീറ്റും ബിഎസ്പിയ്ക്ക് 19 സീറ്റും മറ്റുപാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
 

Latest News