കോട്ടയം- നാര്‍ക്കോട്ടിക് ജിഹാദ് വിവാദമുയര്‍ത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസ് എം മുന്‍നിര നേതാക്കള്‍ സന്ദര്‍ശിച്ചു. ഞായറാഴ്ചയാണ് ചെയര്‍മാന്‍ ജോസ്് കെ. മാണിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ബിഷപ്പ് ഹൗസിലെത്തി കൂടക്കാഴ്ച നടത്തിയത്്. സന്ദര്‍ശനം നടത്തുന്ന ചിത്രം ജോസ്് കെ. മാണി ഫേസ്് ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എം.പി, ഗവ. ചീഫ് വിപ്പ് എം. ജയരാജ്, എം.എല്‍.എമാരായ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്് എന്നിവരാണ്് സന്ദര്‍ശിച്ചത്്. കഴിഞ്ഞ ദിവസം ജോസ്് കെ. മാണി ബിഷപ്പിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെ മന്ത്രി വി.എന്‍ വാസവനും അരമനയിലെത്തി. വാസവന്‍ തുടര്‍ന്നു നടത്തിയ പരാമര്‍ശം വിവാദമായിരിക്കെയാണ് ഇടതു മുന്നണി മന്ത്രിസഭയിലെ മറ്റൊരു മന്ത്രികൂടി ബിഷപ്പിനെ കാണാനെത്തുന്നത്്. ഇതോടെ ബിഷപ്പിനുളള പിന്തുണ ഇടതുമുന്നണി ആവര്‍ത്തിച്ചിരിക്കുകയാണ്.