ന്യൂദല്‍ഹി- രാജിവച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ചരണ്‍ജീത് സിങ് ചന്നിയെ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചു. പഞ്ചാബിലെ പ്രമുഖ ദളിത് നേതാവ് കൂടിയാണ് ചരണ്‍ജിത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ പാര്‍ട്ടി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത് പറഞ്ഞു.