കോഴിക്കോട്- ബിഷപ്പ് നടത്തിയ പരാമർശം തെറ്റാണെന്നും അത് അദ്ദേഹം തിരുത്തണമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല ആവശ്യമെന്നും തെറ്റായ വാദം ഉന്നയിച്ച ആൾ പിൻവലിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മധ്യസ്ഥ ചർച്ച എന്നത് ഇരുഭാഗവും പ്രതിയാകുമ്പോഴാണ്. ഇതിൽ മുസ്ലിംകൾ ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്താണെന്ന് അറിയില്ലെന്നും കാന്തപുരം പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ആരൊക്കെ നീക്കം നടത്തിയാലും ആശ്വാസകരമാണെന്നും കാന്തപുരം വ്യക്തമാക്കി.