Sorry, you need to enable JavaScript to visit this website.

സുഖ്ജിന്ദർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും

ന്യൂദല്‍ഹി- പഞ്ചാബില്‍ അമരീന്ദർ സിംഗിന്‍റെ പിൻഗാമിയായി സുഖ്ജിന്ദർ സിംഗ് രൺധാവ മുഖ്യമന്ത്രിയാവും.  നിലവിൽ സഹകരണ-ജയിൽ വകുപ്പ് മന്ത്രിയാണ് സുഖ്ജിന്ദർ സിംഗ് രൺധാവ.

ഗുർദാസ്പുർ ജില്ലക്കാരനായ രൺധാവ മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കുപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ മുൻ ഉപാധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അത് ക്യാപ്റ്റന്‍ അമരീന്ദർ സിംഗുമായുള്ള ബന്ധത്തിൽ പ്രതിഫലിച്ചിട്ടില്ലെന്നും സുഖ്ജിന്ദർ സിംഗ് രൺധാവ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ശനിയാഴ്ചയാണ് രാജി സമർപ്പിച്ചത്. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അംബിക സോണി പഞ്ചാബ് മുഖ്യമന്ത്രിയാകാനുള്ള പാർട്ടിയുടെ വാഗ്ദാനം നിരസിച്ചിരുന്നു.

 അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ 50-ലേറെ എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

സംസ്ഥാനത്ത് നിയമസഭാ തെഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുഖ്യമന്ത്രി മാറ്റം.  പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരായ നീക്കം ശക്തിപ്പെട്ടത്.

Latest News