കൊച്ചി- എറണാകുളം കാലടിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. മറ്റൂര്‍ ജങ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യന്നൂര്‍ തായിനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. 12,000 രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നു വാങ്ങിയിരുന്നത്. സുധീഷും ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.