ചണ്ഡീഗഢ്- പഞ്ചാബ് മുഖ്യമന്ത്രി പദവി രാജിവച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബദ്ധവൈരിയായ നവ്‌ജോത് സിങ് സിദ്ദുവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രിയായി സിദ്ദുവിന്റെ പേര് ഉയര്‍ന്നു വന്നാല്‍ അതിനെ എതിര്‍ക്കുമെന്നും അത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണെന്നും അമരീന്ദര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സിദ്ദുവിന്റെ സുഹൃത്താണ്, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു. സിദ്ധു ഒരു കഴിവുകെട്ട ആളാണെന്നും തന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കെ ഒരു ദുരന്തമായിരുന്നുവെന്നും ഒരു വകുപ്പു മാത്രം നല്‍കിയിട്ടും ഏഴു മാസം വരെയാണ് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ എടുത്തതെന്നും അമരീന്ദര്‍ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.