ന്യൂദല്‍ഹി- യൂ ട്യൂബ് വീഡിയോകളിലൂടെ താന്‍ പ്രതിമാസം നാല് ലക്ഷം രൂപയുണ്ടാക്കുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. കോവിഡ് കാലത്ത് തന്റെ വീഡിയോകള്‍ക്ക് പ്രചാരമേറിയെന്നും റോയല്‍റ്റിയെന്ന നിലക്കാണ് പണം ലഭിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ലക്ചര്‍ വീഡിയോകളാണ് ഗഡ്കരി പോസ്റ്റ് ചെയ്യുന്നത്.
താനിപ്പോള്‍ ഒരു ഷെഫ് ആയി മാറിയിരിക്കുകയാണ്. വീട്ടില്‍ പാചകം ചെയ്യും. വിഡിയോ കോണ്‍ഫറന്‍ വഴിയാണ് ലക്ചറുകള്‍ നല്‍കുക. ഇതിനകം വിദേശ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കടക്കം 950 ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ ഇട്ടതായും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തോളം വരിക്കാരാണ് തന്റെ യൂ ട്യൂബ് ചാനലിനുള്ളത്. നല്ല രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അംഗീകാരം കിട്ടാത്ത രാജ്യമാണ് ഇന്ത്യയെന്നും ഗഡ്കരി പറഞ്ഞു.