അമൃതസര്‍- ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെ, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തി.
പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന രണ്ട് മണിക്കൂര്‍ യോഗത്തിന് ശേഷം പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ് ഈ വിവരം.
യോഗം പാസ്സാക്കിയ പ്രമേയം സോണിയാഗാന്ധിക്ക് ഇ മെയില്‍ അയച്ചതായും രാത്രിയോടെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുനില്‍ ഝാക്കര്‍, സുഖ്ജിന്ദര്‍ റണ്‍ധാവ, പ്രതാപ് ബജ്വ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.