ചണ്ഡീഗഢ്- പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ചു. മകനൊപ്പം രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം നടക്കാനിരിക്കെയാണ് രാജി. അപമാനം സഹിച്ച് തുടരാന്‍ കഴിയില്ലെന്ന്് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡ് അദ്ദേഹത്തോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും റിപോര്‍ട്ടുണ്ടായിരുന്നു.