കൊല്ലം-ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണു നടപടി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കാണിച്ച് ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നല്‍കിയ പരാതിയിലാണു നടപടി. പോലീസില്‍ പരാതിപ്പെടുന്നതില്‍ നിന്ന് യുവതിയെ പിന്തിരിപ്പിച്ച പാര്‍ട്ടി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നുവെന്നു പറയുന്നു.