കുവൈത്ത് സിറ്റി- താമസാനുമതി രേഖ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനു പരിശോധന വ്യാപകമാക്കാന്‍ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി പൊതുസുരക്ഷാ വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാസ് അല്‍ സൂബി അറിയിച്ചു.
ഒളിച്ചോടിയതായി പരാതിയുള്ളവരെ കണ്ടെത്തുന്നതിനും ശ്രമിക്കുന്നുണ്ട്. നിയമലംഘനത്തിന് പിടിയിലായാല്‍ നാടുകടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇഖാമ പദവി സാധുതയുള്ളതാക്കാന്‍ നല്‍കിയ അവസരം പ്രയോജനപ്പെടുത്താതെയാണു പലരും കഴിയുന്നത്. വീണ്ടും കുവൈത്തില്‍ തിരിച്ചു വരാതിരിക്കാന്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയാകും നാടുകടത്തല്‍ എന്നും അദ്ദേഹം പറഞ്ഞു.