തേസ്പൂര്‍- ഷോര്‍ട്‌സ് ധരിച്ചെത്തിയ പെണ്‍കുട്ടി അധികൃതര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഷോര്‍ട്‌സിനു മുകളില്‍ കര്‍ട്ടന്‍ ഉടുത്ത് പരീക്ഷ എഴുതി. അസമിലെ തേസ്പൂരിലാണ് സംഭവം.
കാര്‍ഷിക സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ 19 കാരിയെയാണ് ഷോര്‍ട്‌സ് ധരിച്ചെത്തിയതിനാല്‍ അധികൃതര്‍ തടഞ്ഞത്.
ആവശ്യമായ ല്ലാ രേഖകളും താന്‍ കാണ്ടു വന്നിരുന്നുവെന്നും ഷോര്‍ട്‌സ് ധരിക്കരുതെന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഇല്ലായിരുന്നുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ഷോര്‍ട്‌സ് ധരിച്ച് പരീക്ഷ എഴുതിയാല്‍ എന്താണ് കുഴപ്പമെന്ന് പരീക്ഷ നടത്തിപ്പിന് എത്തിയവരോട് ചോദിച്ചെങ്കിലും അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയെ പരീക്ഷാ ഹാളിലേക്ക് കൊണ്ടുവന്ന പിതാവ് പാന്റ്‌സ് തേടി പോയെങ്കിലും അവിടെ ഉണ്ടായിരുന്ന കര്‍ട്ടന്‍ ചുറ്റി പെണ്‍കുട്ടി പരീക്ഷ എഴുതുകയായിരുന്നു. വലിയ അപമാനമാണ് നേരിട്ടതെന്നും അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും വിദ്യാര്‍ഥിനി പറഞ്ഞു.