ഭോപാൽ- മധ്യപ്രദേശിലെ ഇറ്റാർസിയിൽ ഐ.ടി.ഐ വിദ്യാർത്ഥികളെ കൊണ്ട് ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് അധ്യാപകർ സത്യപ്രജ്ഞ ചൊല്ലിച്ചു. ഐ.ടി.ഐ പരീക്ഷകൾ ഓൺലൈൻ രീതിയിലാക്കിയതിൽ പ്രതിഷേധിച്ചാണിത്. റിപ്പബ്ലിക് ദിനത്തിൽ വിജയലക്ഷ്മി ഇൻഡസ്ട്രിയൽ െ്രെടനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തുടർന്ന് ബിജെപി പ്രവർത്തകർ ഐടിഐക്കു പുറത്തു പ്രതിഷേധവുമായി എത്തി.
ഓൺലൈൻ പരീക്ഷാരീതിയിൽ പ്രതിഷേധിച്ച് അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തെരഞ്ഞെടുപ്പുകൾ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു നൽകുകയോ ചെയ്യില്ലെന്നായിരുന്നു പ്രതിജ്ഞ. ബിജെപി സർക്കാരിന്റെ അനീതിയും അഴിമതിയും ജനങ്ങൾക്കു മുമ്പിൽ തുറന്നു കാട്ടുകയും ബോധവൽക്കരണം നടത്തുമെന്നും അവർ പറഞ്ഞു.